കഫേറൈഡ്സ് മോട്ടോര്‍സൈക്കിള്‍ റെന്‍റല്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

0

കൊച്ചി : യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ ,ഒരുപക്ഷെ ജീവനോപാധി തേടിയുള്ള യാത്രയാകാം,അല്ലെങ്കില്‍ വിനോദസഞ്ചാരത്തിന്റെ സാദ്ധ്യതകള്‍ തേടിയുള്ള യാത്രയാകാം.അതേപോലെ മലയാളികള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്  ദൈവത്തിന്റെ സ്വന്തം നാട് തേടിവരുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണമെന്ന വാശി.അതിനൊരുദാഹരണമാണ് മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ ‘കഫേറൈഡ്സ്  ലക്ഷുറി മോട്ടോര്‍സൈക്കിള്‍ റെന്‍റല്‍ ’ എന്ന ആശയം.കേരള ടൂറിസം വകുപ്പും ,മോട്ടോര്‍ വാഹന വകുപ്പും പച്ചക്കൊടി നല്‍കിയതോടെ ഇനിമുതല്‍ ഓരോ സാധാരണക്കാരനും ഹാര്‍ലി ഡേവിഡ്സണും ,ഡുക്കാത്തിയും ഉള്‍പ്പെടെയുള്ള ആഡംബര ഇരുചക്രവാഹനത്തില്‍ ഇന്ത്യ ചുറ്റിക്കറങ്ങാം.

വിദേശരാജ്യങ്ങളിലെ പ്രധാന വിനോദസഞ്ചാരത്തിന് പേരുകേട്ട നഗരത്തിലെല്ലാം വാടകയ്ക്ക് കാറുകളും ,ഇരുചക്രവാഹനങ്ങളും ലഭ്യമാകുമ്പോള്‍ കേരളത്തില്‍ അത്തരമൊരു സാധ്യത ലഭ്യമല്ലാത്തത് കുറച്ചൊന്നുമല്ല വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ വിഷമിപ്പിച്ചത് .എന്നാല്‍ ഇനിമുതല്‍ കഫേറൈഡ്സ് വഴി ബൈക്കുകള്‍ വാടകയ്ക്കെടുത്ത് കേരളത്തിലെ മൂന്നാര്‍ മുതല്‍ വടക്കേ ഇന്ത്യയില്‍ ഹിമാലയം വരെ ചുറ്റിയടിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.മലയാള സിനിമകളും മറ്റും നല്‍കിയ പ്രചോദനം കേരളത്തിലെ യുവാക്കളെ ഒരു ബാഗുമെടുത്ത്‌ ബൈക്കില്‍ നാട് കാണാനിറങ്ങുന്ന ബാക്ക്പാക്കേഴ്സ് യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കാലഘട്ടത്തിലാണ് ഇത്തരമൊരു ആശയം ഉടലെടുത്തത് എന്നത് കഫേറൈഡ്സിന് കിട്ടുന്ന വലിയൊരു അവസരമാണ് .

“ഞങ്ങള്‍ മൂന്ന് കൂട്ടുകാര്‍ ചേര്‍ന്നാണ് കൊച്ചിയിലെ പാലാരിവട്ടത്ത് കഫേറൈഡ്സ് തുടങ്ങിയത് .കേരളത്തില്‍ ഇതൊരു പുതിയ സംരംഭമാണെങ്കിലും മെട്രോ നഗരങ്ങളില്‍ ഇത്തരം ആശയം നേരത്തെ തന്നെയുണ്ട്‌.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം .ഇന്റര്‍നാഷണല്‍ ലൈസെന്‍സ് ,21 വയസ്സ് പ്രായം ,തിരിച്ചറിയല്‍ കാര്‍ഡ് ,ഡെപ്പോസിറ്റ് തുകയായ 5000 രൂപയുണ്ടെങ്കില്‍ ആര്‍ക്കും പ്രീമിയം ബൈക്കില്‍ നഗരത്തില്‍ കറങ്ങാം.”,ഉടമകളിലോരാളായ ആലോക് നാഥ് പറഞ്ഞു .

ഹെല്‍മറ്റുകള്‍ ,ജാക്കറ്റ് ,കൈയ്യുറകള്‍ തുടങ്ങിയ സംരക്ഷണത്തിന് വേണ്ടിയുള്ള സാധനങ്ങളും ലഭ്യമാണ് .എന്നാല്‍ അമിതമായ വേഗത്തില്‍ വാടകയ്ക്കെടുത്ത ബൈക്കില്‍ കറങ്ങിയാല്‍ പിഴ നല്‍കേണ്ടിവരും.80കി.മീ എന്ന പരിധി ലഘിച്ചാല്‍ ബൈക്കിലെ ജിപിഎസ് വഴി കഫേറൈഡ്സ്  ജീവനക്കാര്‍ക്ക് വിവരം ലഭിക്കുകയും ,അപ്പോള്‍ തന്നെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും .

കൃത്യമായ നിബന്ധനകളില്‍ ഇത്തരം സംവിധാനം നടത്തുന്നതിനോട് ആര്‍ടിഒ സിദ്ധിക്ക് അലിയ്ക്ക് യോജിപ്പാനുള്ളത് .അധികം താമസിക്കാതെ ഇത്തരം സൗകര്യം കോഴിക്കോട് ,തിരുവനന്തപുരം നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു .

“ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ലോഗോ വാഹങ്ങളില്‍  പ്രദര്‍ശിപ്പിക്കുവാനുള്ള അനുവാദം ലഭിച്ചിട്ടുണ്ട് .വെ
ബ്സൈറ്റ് തുടങ്ങിയത് മുതല്‍ ധാരാളം ആളുകള്‍ വിവരങ്ങള്‍ തിരക്കി ഞങ്ങളെ സമീപിക്കുന്നുണ്ട്.തീര്‍ച്ചയായും നല്ലൊരു സൂചനയാണ് തുടക്കത്തില്‍ തന്നെ ലഭിക്കുന്നത് “.ഉടമകളിലോരാളായ സനീഷ് രാജപ്പന്‍ പ്രവാസി എക്സ്പ്രസ്സിനോട് പറഞ്ഞു .

ലെഡാക്കിലെ മഞ്ഞുതുള്ളികലെ തലോടിക്കൊണ്ട് ,മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തഴുകിക്കൊണ്ട് പ്രീമിയം ബൈക്കുകളില്‍ സഞ്ചാരം ആസ്വദിക്കാന്‍ കേരളത്തിലെ യുവാക്കള്‍ക്ക് കഫേറൈഡ്സ് ഒരു പുത്തന്‍ അനുഭവം പ്രധാനം ചെയ്യുകയാണ് .