കേരളത്തിലെ അടയ്ക്കയ്ക്ക് ചൈനയില്‍ വന്‍ ഡിമാന്‍റ്

കേരളത്തിലെ അടയ്ക്കയ്ക്ക് ചൈനയില്‍ വന്‍ ഡിമാന്‍റ്
BL22_KAR_ARECANUT_555837f

ഇന്ത്യയില്‍ നിന്ന് അടയ്ക്ക വന്‍ തോതില്‍ വാങ്ങാനൊരുങ്ങി ചൈന. മൗത്ത് ഫ്രഷ്നര്‍ നിര്‍മ്മിക്കാനാണ് ഈ ഇറക്കുമതി. ഇതിന്‍റെ നിര്‍മ്മാണത്തിന് അടയ്ക്കയുടെ പുറംതോട് മാത്രമാണ് ആവശ്യം. മാത്രമല്ല, ഇത് പ്രത്യേക മൂപ്പെത്തിയതും ആയിരിക്കണം. ഇത്തരത്തിലുള്ള അടയ്ക്ക കേരളത്തിന് പുറമെ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമാണുള്ളത്. കേരളത്തില്‍ ഈ അടയ്ക്ക വയനാട്ടില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈ അടയ്ക്ക  സംഭരിക്കാനായി മംഗളൂരു ആസ്ഥാനമായ സെന്‍ട്രല്‍ അരിക്കനട്ട് ആന്‍റ് കൊക്കോ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് നീക്കം ആരംഭിച്ചു കഴിഞ്ഞു. കിലോയ്ക്ക് 350-400 രൂപവരെയാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. ഇതോടെ പ്രതിവര്‍ഷം 200 കോടി രൂപയുടെ വിദേശ നാണ്യം ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു