നിങ്ങളുടെ ഫോണിൽ ഈ ആപ്പുണ്ടോ?; എങ്കിൽ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തോളൂ.!

0

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ വളരെ വിശ്വാസ്യതയോടെ ഉപയോഗിച്ചിരുന്ന പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങോടെ പ്രവര്‍ത്തിച്ചിരുന്ന ആപ്പ് ആയിരുന്ന ക്യാംസ്‌കാനര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു.

വൈറസ് ബാധയെ തുടര്‍ന്നാണ് ആപ്പിനെതിരെ ഗൂഗിള്‍ നടപടി എടുത്തത്. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍.

കാസ്‌പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്‍ഖെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കാസ്‌പെര്‍സ്‌കൈ നിര്‍ദേശിക്കുന്നു. നിലവില്‍ ആപ്പിള്‍ ഐ.ഓ.എസില്‍ പ്രശ്‌നങ്ങളുള്ളതായി അറിവില്ല.