കാന്‍സറിന് കാരണമാകുമെന്ന് പഠനം ; യുഎഇ കിന്റര്‍ ചോക്കലേറ്റ് നിരോധിച്ചേക്കും

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ,  പ്രശസ്ത ഇറ്റാലിയന്‍ കമ്പനിയായ ഫെറെറോയുടെ കിന്റര്‍ ചോക്കലേറ്റ് ശ്രേണികളില്‍ ചിലതിന് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. കാന്‍സറിന് കാരണമാകുന്ന  വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍ അമിതമായ അളവില്‍ ചോക്കലേറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സിയുടെ  മുന്നറിയിപ്പ് .ഇത് കാന്‍സറിന് കാരണമാകുന്നു എന്നാണ് പഠനം .ചോക്കലേറ്റിലെ മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ അമിത സാന്നിധ്യം പ്ലീഹയുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാക്കും. കോശങ്ങളുടെ അമിത വളര്‍ച്ചക്ക് കാരണമാവുകയും അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി ഫെറെറോ കമ്പനി രംഗത്തത്തെിയിട്ടുണ്ട്.

കിന്ററി 20 ഉല്‍പന്നങ്ങളില്‍ മൂന്നെണ്ണത്തിലാണ് അനിയന്ത്രിതമായ അളവില്‍ ക്യാന്‍സറിന് കാരണമാക്കുന്ന വസ്തുകള്‍ അടങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കിന്റര്‍ റീഗല്‍ ചോക്കലേറ്റ് ബാര്‍, ലിന്റ്‌സ് ഫിയോറിറ്റോ നൂഗത് മിനീസ്, മറ്റൊരു ജര്‍മന്‍ ഉല്‍പന്നം എന്നിവയിലാണ് മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ അമിത സാന്നിധ്യമുള്ളത്.ഉല്‍പന്നങ്ങളുടെ പരിശോധന ലബോറട്ടറിയില്‍ നടന്നുവരികയാണെന്നും ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. പരിശോധനയില്‍ ഫലം പ്രതികൂലമാണെങ്കില്‍ യുഎഇ വിപണിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുമെന്നും യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍  അറിയിച്ചിട്ടുണ്ട് .

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം