വയനാട്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

Share

വയനാട്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് വയനാട് പനമരത്തുനിന്ന് പിടികൂടിയത്.

കഞ്ചാവ് കടത്തുന്നുവെന്ന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ അഷ്‌കറിന്റെ വാഹനമുപയോഗിച്ച് മുന്‍പും നിരവധി തവണ ലഹരികടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇയാളുടെ കാര്‍ കുറച്ചുദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന കര്‍ണാടകത്തിലേക്ക് കാര്‍ പോകുകയും ഇന്ന് പുലര്‍ച്ചെയോടെ തിരിച്ചെത്തുകയും ചെയ്തതോടെയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ