രണ്ടേക്കര്‍ സ്ഥലവും ജോലിയും തരാം ; ഒന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ താമസിക്കാമോ ?

രണ്ടേക്കര്‍ സ്ഥലവും ഒരു ജോലിയും തന്നു നല്ല ഒന്നാതരം ഒരു കനേഡിയന്‍ പട്ടണത്തില്‍ വന്നു താമസിക്കാമോ എന്ന് ആരേലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും ? ഉത്തരം എന്താണ് എങ്കിലും സംഭവം സത്യമാണ്

രണ്ടേക്കര്‍ സ്ഥലവും ജോലിയും തരാം ; ഒന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ താമസിക്കാമോ ?
capebreton

രണ്ടേക്കര്‍ സ്ഥലവും ഒരു ജോലിയും തന്നു നല്ല ഒന്നാതരം ഒരു കനേഡിയന്‍ പട്ടണത്തില്‍ വന്നു താമസിക്കാമോ എന്ന് ആരേലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും ? ഉത്തരം എന്താണ് എങ്കിലും സംഭവം സത്യമാണ് .

കേപ് ബ്രെട്ടണ്‍ എന്ന കനേഡിയന്‍ പട്ടണം തങ്ങളുടെ നഗരത്തിലേക്ക് ആളുകളെ ക്ഷണിക്കുകയാണ്. നാട്ടുകാരനാകാന്‍ വന്നാല്‍ ജോലിയും ഭൂമിയും നല്‍കും. അഞ്ച് വര്‍ഷക്കാലം ജോലിയില്‍ തുടര്‍ന്നാല്‍ ഭൂമി സ്വന്തം പേരില്‍ എഴുതി നല്‍കും.എങ്ങനെയുണ്ട് ? തങ്ങളുടെ സമൂഹത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെയാണ് തേടുന്നതെന്നും നഗരത്തിലെ ബേക്കറി-ജനറല്‍ സ്റ്റോര്‍ ഫാര്‍മേഴ്‌സ് ഡോട്ടര്‍ കണ്ട്രി മാര്‍ക്കറ്റ്  ഫെയ്‌സ്ബുക്കില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നു.

ഒന്നരലക്ഷം പേരാണ് ഇപ്പോള്‍ നഗരവാസികളായുള്ളത്. എന്നാല്‍ ഇവര്‍ പോരാ എന്ന അഭിപ്രായമാണ് നഗരത്തിലെ പ്രമുഖ വാണിജ്യ സംഘത്തിനുള്ളത്. ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ വലിയ തിരക്കില്ല. ആ മാസങ്ങളില്‍ മഞ്ഞുക്കാലം ആവോളം ആസ്വദിക്കാം. ഒരുപാട് ആശയങ്ങള്‍ തങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ ജനസംഖ്യയില്ല അതിനാല്‍ ആണ് ആളെ ക്ഷണിക്കുന്നതെന്ന് പോസ്റ്റ് പറയുന്നു.ഓഗസ്റ്റ് 29ന് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇതിനകം നാലായിരത്തിലേറെപ്പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു .

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു