എത്രയൊക്കെ സുരക്ഷ ഉണ്ടെന്നു പറഞ്ഞാലും ശരി ദാ ഈ ഹോട്ടലില്‍ ഇരുന്നു ഒന്ന് ഭക്ഷണം കഴിക്കണോ ഉറങ്ങാണോ ഒരല്‍പം ധൈര്യം വേണം .കാരണം ഇത് സംഗതി ഒരല്‍പം സാഹസികമാണ് .പെറുവിലെ കാസ്കോ മലനിരകളിൽ, 400 അടി ഉയരത്തിൽ സാഹസികസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്സൂൾ ഹോട്ടലുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത് .
സ്കൈലോഡ്‌ജ് സ്യൂട്സ് എന്നാണു ഈ ഹോട്ടലിന്റെ പേര് .മലമുകളില്‍ എങ്ങും എങ്ങും ഒരു പിടിയുമില്ലാതെ നില്‍കുന്ന ഹോട്ടല്‍ കണ്ടു ഭയക്കണ്ട .കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളിൽ ഉപയോഗിക്കുന്ന പോളികാർബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്സൂളുകൾ നിർമിച്ചിരിക്കുന്നതും ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും.ക്യാപ്‌സൂളിൽ എട്ടു പേർക്ക് ഒരേസമയം താമസിക്കാം.സൌകര്യങ്ങള്‍ക്ക് ഒന്നും ഒരു കുറവും ഇല്ല .കിടപ്പുമുറിയും ഡൈനിങ് ഏരിയയും ബാത്‌റൂമുമൊക്കെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ മുകളിലാണ് വാതിൽ. ഗ്ലാസിൽ നിർമിച്ച ആറു ജനാലകളിൽ കൂടി താഴേക്ക് നോക്കിയാല്‍ തലകറങ്ങാതെ ഇരുന്നാല്‍ മാത്രം മതി .ഇനി പറയൂ ഇതല്‍പ്പം സഹസികമല്ലേ !