വാഹനവിപണിയില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണ് പുതുവര്‍ഷം. അതേസമയം സുരക്ഷാചട്ടങ്ങള്‍ വേണ്ട വിതം പാലിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നും ചില കാറുകള്‍ പോയ വര്ഷം പിന്‍ വലിച്ചു എന്നറിയാമോ ?
ടാറ്റ ഇന്‍ഡിക്ക, ടാറ്റ ഇന്‍ഡിഗോ, മഹേന്ദ്ര വെരിട്ടോ, മഹീന്ദ്ര വെരിറ്റോ വൈബ, മഹീന്ദ്ര നുവോസ്‌പോര്‍ട്ട്, ഹോണ്ട ബ്രിയോ, ഫോക്‌സ്‌വാഗണ്‍ ജെറ്റ, ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്നീ കാറുകള്‍ പോയ വര്ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങി.
രാജ്യം കണ്ട ആദ്യ പൂര്‍ണ്ണ ഇന്ത്യന്‍ കാര്‍ എന്ന ബഹുമതിയുള്ള ടാറ ഇന്‍ഡിക്ക കഴിഞ്ഞവര്‍ഷമാണ് ഇരുപതുവര്‍ഷത്തെ ചരിത്രത്തിന് വിരാമമിട്ടത്. അതുപോലെ ചെറുതെങ്കിലും സ്ഥലസൗകര്യമുള്ള കാറായി ഇന്‍ഡിക്ക രാജ്യമൊട്ടുക്കും പ്രചാരം നേടിയിരുന്നു. വിശാലത, കുറഞ്ഞ പരിപാലന ചിലവു, ബജറ്റുവില – ഈ മൂന്നു ഘടകങ്ങള്‍ ഇന്‍ഡിക്കയുടെ കുതിപ്പില്‍ നിര്‍ണയകമായി. എന്നാല്‍ പില്‍ക്കാലത്ത് ആധുനിക കാറുകളുടെ അധിനിവേശം ഇന്‍ഡിക്കയുടെ തിളക്കം കുറച്ചു. പ്രധാനമായും ടാക്സി മേഖലയിലേക്കാണ് ഇന്‍ഡിക്ക കൂടുതല്‍ വിറ്റുപോയത്.
ഇന്‍ഡിക്കയുടെ സെഡാന്‍ രൂപമായ ഇന്‍ഡിഗോയെയും കഴിഞ്ഞവര്‍ഷം ടാറ്റ പിന്‍വലിച്ചു. 2002 -ല്‍ നാലു മീറ്ററില്‍ താഴെയുള്ള കാറുകള്‍ക്ക് നികുതി കുറവ് എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ആദ്യ കോപാക്ട് സെഡാന്‍ എന്ന വിശേഷണത്തോടെ നീളം വെട്ടിക്കുറച്ച ഇന്‍ഡിഗോ CS പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.
അതേസമയം നുവോസ്‌പോര്‍ട്, വാങ്ങാന്‍ ആളില്ലാത്തതു കൊണ്ടു വിപണിയില്‍ അകാലചരമം പ്രാപിച്ച മറ്റൊരു മഹീന്ദ്ര കാര്‍. മോശം വില്‍പന മുന്‍നിര്‍ത്തി കോമ്പാക്ട് എസ്‌യുവി നുവോസ്പോര്‍ടിനെയും 2018 -ല്‍ മഹീന്ദ്ര പിന്‍വലിച്ചു.
വര്‍ഷം എട്ടുകഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ശക്തമായ പേരുകുറിക്കാന്‍ ബ്രിയോയ്ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തില്‍ ഹാച്ച്ബാക്കിനെ നിര്‍ത്താന്‍ ഒരു സുപ്രഭാതത്തില്‍ ഹോണ്ട തീരുമാനിച്ചു. 2016 -ല്‍ വലിയ പ്രതീക്ഷകളോടെ ബ്രിയോയെ ഹോണ്ട പരിഷ്‌കരിച്ചെങ്കിലും മോഡലിന്റെ പ്രചാരം എങ്ങുമെത്താതെ പോകുകയായിരുന്നു.അതുപോലെയാണ് കഴിഞ്ഞവര്‍ഷം ജെറ്റയ്‌ക്കൊപ്പം ഐതിഹാസിക ബീറ്റില്‍ കാറിനെയും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പിന്‍വലിച്ചു. വില്‍പ്പനയില്ലെന്നതുതന്നെ കാരണം.