പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

Share
പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം നൽകിയ സംഭവത്തിൽ എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു. പാലക്കാട്‌ ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. പാലക്കാട്‌ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേട്ട കോടതി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എൻ‌ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ ആൾ വയോധികയായ വോട്ടറുടെ കൈമടക്കിൽ പണം വച്ചുനൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നും ശോഭാ സുരേന്ദ്രന്റെ പ്രതികരണം. വിശദമായ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.

വോട്ട് ചോദിച്ച് വന്നവരോട് അയ്യായിരം രൂപ ആവശ്യപ്പെട്ടിരുന്നെന്നും പണം കൈപ്പറ്റിയെന്നും ദൃശ്യങ്ങളിലുള്ള വയോധിക പ്രതികരിച്ചു. എന്നാൽ തൊട്ടുപിന്നാലെ പണം ലഭിച്ചില്ലെന്ന് തിരുത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ, വിഷയത്തിൽ ഇടപെടുകയായിരുന്നു. പിരായിരി പഞ്ചായത്തിൽ വോട്ടേഴ്സിന് ബിജെപി സാരി വിതരണം ചെയ്തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Read more

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

കാവേരി നദിയുടെ കരകളിലൂടെ യാത്ര തിരിക്കുമ്പോൾ, കാലം തന്നെ മന്ദഗതിയിൽ നടക്കുന്നതുപോലെ തോന്നും. യാത്രയിലുടനീളം ഒഴുകിപ്പോകുന്ന പച്

'അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്'; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

'അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്'; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. അനുമതിയില്ലാതെ തന്‍റെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത സ്വകാ

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയി