നോട്ട് നിരോധനം വന്നത് മുതല്‍ എടിഎമ്മുകള്‍ക്ക് മുന്നിലെ ക്യൂ ബിവറേജ് ഷോപ്പുകളിലേക്കാള്‍ വലുതാണ്. മണിക്കൂറുകള്‍ നിന്നാലാണ് പണം എടുത്ത് മടങ്ങാനാവുക, ഊഴം എത്തുമ്പോളേക്കും എടിഎമ്മുകളിലെ കാശ് തീര്‍ന്ന് പോകുന്ന അവസ്ഥയും കുറവല്ല. പണം തേടിയുള്ള എടിഎം യാത്രയും ഇന്ന് ഇന്ത്യയിലെ ഒരുവിധം ജനങ്ങളെല്ലാം നടത്തുന്നതുമാണ്. എന്നാല്‍ ഈ യാത്ര അവസാനിപ്പിക്കാന്‍ ഒരു വഴി ഇപ്പോള്‍ തെളിഞ്ഞ് വന്നിട്ടുണ്ട്.
നിങ്ങളുടെ ഏറ്റവുമടുത്തുള്ള ഏത് എടിഎമ്മിലാണ് പണമുള്ളതെന്നറിയാൻ ഇനി എടിഎമ്മുകൾ കയറിയിറങ്ങേണ്ട. പിൻ നമ്പർ അറിഞ്ഞാൽ മാത്രം മതി. ഏതെ പ്രദേശത്തെ എടിഎമ്മിലാണ് പൈസ ഉള്ളത് എന്നറിയാന്‍ ആ പ്രദേശത്തെ പിൻ നമ്പർ ടൈപ് ചെയ്യുകയേ വേണ്ടു…
Cash No Cash എന്ന വെബ്‌സൈറ്റാണ് ഈ സൗകര്യം ഒരുക്കുന്നത്.