ഈ 'പൂച്ച’ കോടതി വിധിയിലൂടെ നേടിയത് 5 കോടി രൂപ

ഒരു പൂച്ചയ്ക്ക് അഞ്ചു കോടിയോ ?അതെ സംഭവം സത്യമാണ്. സോഷ്യല്‍ മീഡിയ താരമായ  ഗ്രഫി എന്ന പൂച്ചയാണ് ഈ കക്ഷി. അമേരിക്കന്‍ സ്വദേശിയായ ഗ്രഫി  ഒരു സൂപ്പര്‍ മോഡല്‍ കൂടിയാണ്. ഗ്രുംപ്പുച്ചിനോ എന്ന ശീതള പാനീയത്തിന്റെ മോഡല്‍ ആണ് ഗ്രഫി .

ഈ 'പൂച്ച’ കോടതി വിധിയിലൂടെ നേടിയത് 5 കോടി രൂപ
cTA

ഒരു പൂച്ചയ്ക്ക് അഞ്ചു കോടിയോ ?അതെ സംഭവം സത്യമാണ്. സോഷ്യല്‍ മീഡിയ താരമായ  ഗ്രഫി എന്ന പൂച്ചയാണ് ഈ കക്ഷി. അമേരിക്കന്‍ സ്വദേശിയായ ഗ്രഫി  ഒരു സൂപ്പര്‍ മോഡല്‍ കൂടിയാണ്. ഗ്രുംപ്പുച്ചിനോ എന്ന ശീതള പാനീയത്തിന്റെ മോഡല്‍ ആണ് ഗ്രഫി .

ഗ്രഫിയുടെ വിപണി മൂല്യം മനസ്സിലാക്കിയ ഉടമസ്ഥൻ ടബാത്ത ബണ്ടേസൺ ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരിൽ ഒരു ശീതള പാനീയം പുറത്തിറക്കി. അത് വൻ വിജയമായപ്പോൾ ഈ പൂച്ചയുടെ ചിത്രത്തിന് ആവശ്യക്കാരേറി. ഇതിനെ തുടർന്ന് ഗ്രഫിയുടെ ചിത്രം മറ്റ് കമ്പനികൾക്ക് നൽകുന്നതിനുള്ള അവകാശം വിൽക്കുന്നതിനായി ബണ്ടേസൺ ഒരു കോപ്പിറൈറ്റ് കമ്പനി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗ്രീനഡ് കോഫി എന്ന കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി മറ്റൊരു കോഫി കമ്പനി ഉപയോഗിച്ചതിനാണ് 5 കോടി രൂപ പിഴ നൽകാൻ കോടതി ഉത്തരവായത്.അമേരിക്കയിലെ ഗ്രീനഡ് കമ്പനി അഞ്ചു കോടി രൂപ നൽകണമെന്ന് കാണിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയാണ് ഉത്തരവിറക്കിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ