വൃക്ക മാറ്റിവയ്ക്കൽ: ലാലു പ്രസാദ് സിംഗപ്പൂരിലേക്ക്

Share

പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു വൃക്കമാറ്റൽ ശസ്ത്രക്രിയയ്‌ക്കായി സിംഗപ്പൂർ സന്ദർശിക്കാൻ കോടതി അനുമതി നൽകി. ലാലുവിന്റെ പാസ്പോർട്ട് തിരിച്ചു നൽകാൻ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി നിർദേശിച്ചു. സിബിഐ അഭിഭാഷകൻ ഉന്നയിച്ച എതിർവാദങ്ങൾ അംഗീകരിക്കാതെയാണു കോടതി ലാലുവിന്റെ ചികിത്സായാത്രയ്ക്ക് അനുമതി നൽകിയത്.

ലാലുവിനു സിംഗപ്പൂരിലെ ആശുപത്രിയിൽ 24നു പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും 22ന് എങ്കിലും യാത്ര തിരിക്കണമെന്നും ലാലുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൃക്കരോഗത്തിനു പുറമെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങി ഏറെ ആരോഗ്യ പ്രശ്നങ്ങളാണ് ലാലുവിനുള്ളത്. വൃക്കയുടെ പ്രവർത്തനം ഏകദേശം 25 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Read more

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ