വിദേശഫണ്ട് ദുരുപയോഗം: ഇന്ദിരാ ജയ്‌സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റേയും വസതികളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

0

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും ദമ്പതിമാരുമായ ഇന്ദിരാ ജയ്‌സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. വി​ദേ​ശ വി​ന​മ​യ ച​ട്ടം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. ഇ​രു​വ​രു​ടേ​യും ഡൽഹി​യി​ലേ​യും മും​ബൈ​യി​ലേ​യും ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​ണ് റെ​യ്ഡ്.

ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ കേസിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ റെയ്ഡ്. ദ​മ്പ​തി​ക​ൾ വി​ദേ​ശ​ഫ​ണ്ടു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും ഇ​വ വി​ദേ​ശ​ത്ത് ചെ​ല​വ​ഴി​ച്ച​താ​യും സി​ബി​ഐ ആ​രോ​പി​ക്കു​ന്നു.

2009-14 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായി ഇന്ദിര പ്രവർത്തിച്ച കാലത്താണ് ചട്ടലംഘനം നടത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇന്ദിരയുടെ വിദേശയാത്രകളുടെ ചിലവ് സന്നദ്ധ സംഘടനയാണ് വഹിച്ചതെന്നും ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും സി.ബി.ഐ ആരോപിക്കുന്നു.