പ്രളയകാലത്ത് അനുവദിച്ച അരിക്ക് 205 കോടി നല്‍കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം

Share

ന്യൂഡല്‍ഹി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

കേരളത്തിൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറായില്ല.

കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്. കേന്ദ്ര സർക്കാരിൽ പലവിധത്തിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും പണം നൽകാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

Read more

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

ലോകകപ്പിലെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്ന് ഗോൾ നേട്ടം. അപൂർവ റെക്കോർഡ് കുറിച്ച് ഫ്രഞ്ച് പടയോട്ടം പ്രീക്വാർട്ടറിലേക്ക് . റൌണ്ട്

താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽ ഹി: വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് പതി

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതി

കെൽട്രോണിന് പണമില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ!

കെൽട്രോണിന് പണമില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ!

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു