രണ്ടു വയസുള്ളപ്പോള്‍ ദിവസം 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

ദിവസം നാല്പതു സിഗരറ്റ് വരെ വലിച്ചിരുന്ന രണ്ടുവയസുകാരനായ ആ ഇന്തോനേഷ്യന്‍ ബാലനെ ഓര്‍മ്മയുണ്ടോ ? ഇടക്കൊരു കാലത്ത് ഈ ബാലന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഏവരെയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഈ കുഞ്ഞിന്റേത്.

രണ്ടു വയസുള്ളപ്പോള്‍ ദിവസം 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്
smoke-3

ദിവസം നാല്പതു സിഗരറ്റ് വരെ വലിച്ചിരുന്ന രണ്ടുവയസുകാരനായ ആ ഇന്തോനേഷ്യന്‍ ബാലനെ ഓര്‍മ്മയുണ്ടോ ? ഇടക്കൊരു കാലത്ത് ഈ ബാലന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഏവരെയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഈ കുഞ്ഞിന്റേത്. ചെറുപ്പത്തിലെ ദിവസവും 40 സിഗരറ്റുകള്‍ വരെ വലിച്ചാണ് അവന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

സിഗരറ്റിനു വേണ്ടി രണ്ടു വയസുകാരൻ വാശി പിടിക്കുമ്പോൾ ഇനി ഒരിക്കലും തന്റെ മകനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരൻ ആവില്ല എന്നോർത്ത് വിലപിക്കുന്നു അന്നവന്റെ അമ്മ. സിഗരറ്റിനോടുള്ള ആസക്തി കാരണം അക്രമം കാണിക്കുമ്പോൾ ഗത്യന്തരം ഇല്ലാതെ ആ വാശിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുന്ന ഒരു ‘അമ്മ .ഇൻഡോനേഷ്യയിലെ ആൽഡി സുഗന്ധ ആണ് ഈ ചെയിൻ സ്മോക്കർ .രണ്ടു വയസിൽ ദിവസവും 40 സിഗരറ്റുകൾ വലിച്ചു വാർത്തകൾ ഇടം നേടിയ ആൽഡി ഇന്ന് പുകവലിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ഒരു എട്ടു വയസ്സുകാരൻ ആയി മാറിയിരിക്കുന്നു .

പുകവലി ഉപേക്ഷിക്കാനുള്ള തന്റെ ആ തീരുമാനം വളരെ കഠിനം തന്നെയായിരുന്നുവെന്ന് അല്‍ദി പറയുന്നു. സിഗരറ്റ് വലിച്ചില്ലെങ്കില്‍ വായ്ക്കകത്ത് കൈപ്പും തലകറക്കവും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സന്തോഷവാനാണെന്നും ഊര്‍ജസ്വലനാണെന്നും അല്‍ദി വ്യക്തമാക്കി.മാർക്കറ്റിൽ പച്ചക്കറി വില്പന നടത്തുന്ന ‘അമ്മ ഡയാനക്കൊപ്പം രണ്ടു വയസുകാരൻ ആൽഡിയും പോകുമായിരുന്നു .അവിടെ ഉള്ളവർ ആണ് അൽദിയെ സിഗരറ്റു വലി പഠിപ്പിച്ചത് .അങ്ങനെ ആ ശീലത്തിന് അടിമ ആയി മാറിയ ആൽഡി സിഗരറ്റ് കിട്ടിയില്ലെങ്കിൽ തല ചുമരില് ഇടിക്കുകയും സ്വയം മുറിവേൽപ്പിക്കുകയും എല്ലാം ചെയ്യുമായിരുന്നു .അത് പോലെ അമ്മയെയും ഉപദ്രവിക്കുമായിരുന്നു .ഇത് ഭയന്നാണ് ഗതികെട്ട ആ ‘അമ്മ സ്വയം ശപിച്ചു കൊണ്ട് മകന് സിഗരറ്റു വാങ്ങി നൽകിയിരുന്നത് .

അല്‍ദിയെ ഈ നിലയിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. സിറ്റോ മുല്യാഡി പറയുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്ന നിലയിലെത്തിയപ്പോള്‍ ആഹാരം ധാരാളം കഴിക്കുന്ന ശീലം തുടങ്ങി. ഇതാകട്ടെ അവനെ പൊണ്ണത്തടിയനാക്കുകയും ചെയ്തു. ഇതു നിയന്ത്രിക്കാനായി രണ്ടാംഘട്ട ചികിത്സയും നടത്തി. അല്‍ദിയുടെ കാര്യത്തില്‍ അവന്റെ പ്രായവും ബുദ്ധിയുമാണ് ചികിത്സ വിജയകരമാക്കിയതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആയാസം കൂടുതലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു. മൂന്നു വയസ്സില്‍ അവന്‍ നാലു പായ്ക്കറ്റ് സിഗരറ്റ് വരെ ഒരു ദിവസം വലിച്ചിരുന്നു.ഇന്തോനേഷ്യയിൽ 267000 കുട്ടികൾ ഇന്നും പുകയില ഉത്പന്നങ്ങളുടെ അടിമകളാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു .

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു