ചന്ദ്രനിലേക്ക് ഒരു പടി കൂടി; ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തി

ചന്ദ്രനിലേക്ക് ഒരു പടി കൂടി; ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തി
images-27.jpeg

ബംഗളൂരു: ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ് മൊഡ്യൂൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന (ഓർബിറ്റർ - Orbiter) മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടതായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ഉച്ചക്ക് 1.30 ഓടെയാണ് ലാൻഡറിനെ വേർപ്പെടുത്തിയത്. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറായ (lander) വിക്രം (Vikram), ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന പ്രജ്ഞാൻ (Pragyan) എന്നിവ അടങ്ങുന്നതാണ് ലാൻഡിങ് മൊഡ്യൂൾ. 153km X 163km ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-3 ഇപ്പോഴുള്ളത്.

ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ (Rover) പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്.

സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതിരുന്നതിനാലാണ് ചന്ദ്രയാൻ-2 പൂർണ വിജയമാകാതിരുന്നത്. 2019ലെ ഈ ദൗത്യത്തിന്‍റെ വിജയകരമായ ആവർത്തനമാണ് ചന്ദ്രയാൻ-3 ലക്ഷ്യമിടുന്നത്. അതിനായി ലാൻഡറിന്‍റെ എൻജിനിലും കാലുകളിലും അടക്കം നിരവധി പരിഷ്കരണങ്ങൾ വരുത്തിയിരുന്നു.

Read more

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഏഥൻസ്: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. തമിഴ് സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോ

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും മുരളി ഗോപിയുടെ അമ്മയുമായ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ

ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ

ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17 കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി