സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം

സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളം തന്നെ ഇക്കുറിയും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം . സ്‌കൈട്രാക്‌സ് ആഗോള എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ചാനി വിമാനത്താവളം ഒന്നാമതെത്തിയിരിക്കുന്നത്.

സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം
changi-horizontal-large-gallery

സിംഗപ്പൂരിലെ ചാങ്കി  വിമാനത്താവളം തന്നെ ഇക്കുറിയും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം . സ്‌കൈട്രാക്‌സ് ആഗോള എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ചാനി വിമാനത്താവളം ഒന്നാമതെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ക്കൊടുവില്‍ ഈ മാസം 14-ന് ആംസ്റ്റര്‍ഡാമിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടോക്കിയോ രാജ്യാന്തര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്.

ചാങ്കി  വിമാനത്താവളത്തിലെ മൂന്നു ടെര്‍മിനലുകളിലായി അത്യാധുനിക സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത് .24 മണിക്കൂറും സൗജന്യമായി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടു തീയറ്ററുകളും റൂഫ് ടോപ്പില്‍ അടിപൊളി സ്വിമ്മിങ്പൂളും ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും ടെര്‍മിനലുകളില്‍ ഒരുക്കിയിട്ടുണ്ട്. നാലാം ടെര്‍മിനല്‍ ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇരിക്കുകയാണ് . കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം  എന്നാല്‍ ഈ വര്‍ഷം രണ്ടു പടി കയറി ടോക്കിയോ രാജ്യാന്തര വിമാനത്താവളം രണ്ടാമതെത്തി. കഴിഞ്ഞ വര്‍ഷം പത്താമതായിരുന്ന ഖത്തര്‍ ഹമദ് വിമാനത്താവളം ഇത്തവണ നാലു പടി കയറി ആറാം സ്ഥാനം കരസ്ഥമാക്കി.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി