60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

Share
60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്പിള്ളിയിലെയും വാല്‍പ്പാറയിലെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുപാട് പേര്‍ക്ക് കാണിച്ചുകൊടുത്ത ചീനിക്കാസ് എന്ന കമ്പനിയുടെ സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അവസാന യാത്രയില്‍ മൃതദേഹത്തിന് സമാനമായി റീത്ത് വച്ചായിരുന്നു സര്‍വീസ്.

ചാലക്കുടിയില്‍ നിന്ന് കാലത്ത് 6.45 നും ഉച്ചയ്ക്ക് 1.30 നും വാല്‍പ്പാറയില്‍ നിന്ന് കാലത്ത് 7. 30നും ഉച്ചയ്ക്ക് 12 മണിക്കും. അതിരപ്പിള്ളിയേയും തമിഴ്‌നാട്ടിലെ വാല്‍പ്പാറയും ബന്ധിപ്പിക്കുന്ന വനപാതയിലൂടെ കാഴ്ചകള്‍ കണ്ട് അതിമനോഹരമായ മനസ് കുളിര്‍പ്പിക്കുന്ന എത്രയോ മനസ് കുളിര്‍പ്പിക്കുന്ന യാത്രകള്‍ നടത്തിയ ബസാണ് എന്നെന്നേക്കുമായി സര്‍വീസ് അവസാനിപ്പിച്ചത്.

വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് അതിരപ്പിള്ളി വാല്‍പ്പാറ ബസ് റൂട്ടിന്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് റൂട്ടിന്റെ തുടക്കത്തില്‍ എബിടി ഗ്രൂപ്പിന്റെ ബസുകള്‍ ആയിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കാലം കടന്നു പോയപ്പോള്‍ അതിനുള്ള നിയോഗം ചീനിക്കാസ് എന്ന കമ്പനിക്കായി.

വര്‍ദ്ധിച്ചുവരുന്ന ഇന്ധന ചെലവില്‍ പകച്ചു നില്‍ക്കുമ്പോഴാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര ബസ് എത്തുന്നത്. ഇതോടെ ഒഴിഞ്ഞ സീറ്റുമായി വനപാതയിലൂടെ സര്‍വീസ് നടത്തേണ്ട ഗതികേടു വന്നു. ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയില്ല എന്ന് ബോധ്യമായതോടെ ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്