ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റപുലികൾ ഇന്ത്യയിലെത്തി. വ്യോമസേനയുടെ ഇന്ത്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഇവയെ മധ്യപ്രദേശിലെ ഗ്വാളിയോറിയിൽ എത്തിച്ചത്. ഉടൻ തന്നെ കുനോയി ദേശീയ ഉദ്യാനത്തിലേക്ക് മാറ്റും.
കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തിലാണ് ഇതിനു മുൻപ് നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. 5 ആൺ ചീറ്റകളെയും 3 പെൺചീറ്റകളെയുമാണ് കൊണ്ടുവന്നത്. ഇത്തവണ ഏഴ് ആൺചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയുമാണ് എത്തിച്ചത്. 10 നീരിക്ഷണ ഷെൽട്ടറുകളാണ് ചീറ്റകൾക്കായി ഒരുക്കിയിരിക്കുന്നത്. മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനു മുൻപ് ഒരു മാസം നീണ്ടുനിൽക്കുന്ന ക്വാറന്റൈൻ ആവശ്യമാണ്. രാജ്യത്ത് എത്തിയതിനു ശേഷം 30 ദിവസത്തെ ക്വാറന്റൈന് ശേഷമേ തുറന്നുവിടു.
എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയുമായി ചീറ്റകളെ കൈമാറാന്‍ ധാരണാപത്രം ഒപ്പുവച്ചത്.