ചെക്ക് മടങ്ങിയാല്‍ ഇനി ജയിലില്‍ കിടക്കാം

ചെക്ക്‌ മടങ്ങിയാല്‍ ഇനി ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നേക്കാം . ഇത് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വന്നത്.

ചെക്ക് മടങ്ങിയാല്‍ ഇനി ജയിലില്‍ കിടക്കാം
check

ചെക്ക്‌ മടങ്ങിയാല്‍ ഇനി ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നേക്കാം . ഇത്  വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വന്നത്.

ചെക്ക് മടങ്ങുമെന്ന ഭയം കാരണം ചെക്ക് വാങ്ങാന്‍ തയാറാകാത്തതെന്ന് വ്യാപാരികള്‍ യോഗത്തില്‍ അറിയിച്ചു. ശിക്ഷ കൂട്ടിയാല്‍ ചെക്ക് വാങ്ങാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലോടെ അവതാളത്തിലായ ബിസിനസ്സ് രംഗം സാധാരണ നിലയിലെത്തിക്കാന്‍ നടപടി വേണമെന്ന് വ്യാപാരികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ചെക്ക് മടങ്ങുന്നതിന് ശിക്ഷ വര്‍ധിപ്പിക്കുമെന്നാണ് സൂചന. ബജറ്റ് സമ്മേളനകാലത്ത് തന്നെ ഇതിനായുള്ള ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നേക്കും. ചെക്ക് മടങ്ങുന്ന പക്ഷം ചെക്ക് നല്‍കിയ ആള്‍ക്ക് പിഴവ് തിരുത്താന്‍ ഒരു മാസത്തെ സമയം നല്‍കുക, അതിന് ശേഷവും പണം നല്‍കാത്ത പക്ഷം കടുത്ത ശിക്ഷയാകും നേരിടേണ്ടി വരുക.

കേസ് തീര്‍പ്പാകുന്നതിന് മുമ്പ് തന്നെ ചെക്ക് നല്‍കിയ ആള്‍ അറസ്റ്റിലാകുന്ന സാഹചര്യവുമുണ്ടാകും. നിലവില്‍ ചെക്ക് മടങ്ങിയാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ പണത്തിനായി വര്‍ഷങ്ങള്‍ കേസ് നീണ്ടുപോകുന്ന സാഹചര്യമുണ്ട്. ഇന്ത്യയിലെ വിവിധ കോടതികളില്‍ 18 ലക്ഷം ചെക്ക് മടങ്ങിയ കേസുകളാണുള്ളത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ