അതിജീവനത്തിന്റെ കഥ പറഞ്ഞ് ഛപാക്; ട്രെയ്‌ലർ

അതിജീവനത്തിന്റെ കഥ പറഞ്ഞ് ഛപാക്; ട്രെയ്‌ലർ
1575981976_deepika-padukone-chhapaak

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചു വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ അതിനെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്‍റെ കഥ പറയുന്ന ഛപാകിന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രത്തില്‍ ദീപിക പദുക്കോണാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

ഛപാകിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ സിനിമയുടെ തുടക്കം മുതലേ തരംഗമായിരുന്നു. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവാണ് ഛപാക്ക് നിര്‍മിക്കുന്നത്. ദീപികയുടെ കെഎ എന്റര്‍ടെയിന്‍മെന്റും നിര്‍മാണത്തില്‍ പങ്കാളിയാണ്. മാര്‍ച്ച് 25ന് ചിത്രീകരണം ആരംഭിച്ച ഛപാക്ക് 2020 ജനുവരി 10ന് റിലീസിനെത്തും.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു