
ന്യൂഡൽഹി: അയോദ്ധ്യ, ശബരിമല ഉൾപ്പടെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്‍റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തിൽ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നൽകും.
കേസുകൾ വിഭജിക്കുന്നതിലെ അപാകത ഉയര്‍ത്തി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികൾ നിര്‍ത്തിവച്ച് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരിൽ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.