മതനിരപേക്ഷ സ്വഭാവം കാക്കണം, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം'; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി

മതനിരപേക്ഷ സ്വഭാവം കാക്കണം, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം'; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി
images-23.jpeg

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വാതന്ത്ര്യ സമര സേനാനികളെയും  പോരാട്ടങ്ങളെയും അനുസ്മരിച്ച മുഖ്യമന്ത്രി രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഓർമിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശിൽപ്പികൾ വിഭാവനം ചെയ്തത്. എന്നാൽ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറൽ തത്വങ്ങളും വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്'- എന്നും സ്വാതന്ത്ര്യദിന ആശംസയിൽ മുഖ്യമന്ത്രി പറഞ്ഞു.

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ