ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ യുവാവിനു ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ മൂലം ജീവിതം തകര്‍ന്ന നിലയിലായി. അണുബാധ മൂലം രണ്ടാമത്തെ കിഡ്‌നിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്.
ഏഴു വര്‍ഷം മുമ്പ് 17 വയസ്സുള്ളപ്പോള്‍ ആയിരുന്നു
സിയാവോ വാങ്ങിന് ഒരു കിഡ്‌നി കൊടുത്ത് യുവാവ് ഐഫോണ്‍ 4 സ്വന്തമാക്കിയത്.
എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സിയാവോ വാങ്ങിന് പ്രതിഫലം കിട്ടിയത് 3,200 ഡോളറാണ്. ഐഫോണ്‍ 4 സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് ഇതിലൂടെ സ്വന്തമാക്കാനുമായി. ജീവിതം വെച്ചുള്ള ചൂതാട്ടത്തിനിടയില്‍ വൃക്കവില്‍പ്പനയില്‍ നല്ല വില കിട്ടിയെങ്കിലും വാങ്ങ് വിധേയനായ ശസ്ത്രക്രിയ അത്ര വിജയകരം ആയിരുന്നില്ലെന്ന് മാത്രം.
ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല എന്നതായിരുന്നു കാരണം. അവിടം അണുബാധയെ തുടര്‍ന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാന്‍ നിരന്തരം ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയില്‍ വാങ്ങിനെ എത്തിച്ചു. ഏറെ താമസിച്ചായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നതിനാല്‍ വലിയ ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ്.