56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈന വെള്ളത്തില്‍ മുക്കികളഞ്ഞ ഒരു നഗരം വീണ്ടും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു .ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്.
ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്ത് കൊണ്ട് ഈ നഗരത്തെ ഒരു കൂറ്റന്‍ മനുഷ്യനിര്‍മ്മിത തടാകം ആക്കിക്കൂടാ എന്നായിരുന്നു ചൈനക്കാരുടെ ചിന്ത. അവരത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. അതിനു ശേഷം അതിലെ വെള്ളം ഉപയോഗിച്ച് അടുത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷപ്രവര്‍ത്തിപ്പിക്കുകയും അവരുടെ വൈദ്യുത പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഷിചെന്‍ഗ് നഗരത്തിന്റെ അന്ത്യം അങ്ങിനെ ക്വിയാന്‍ണ്ടോ എന്ന മനുഷ്യ നിര്‍മിത തടാകത്തിന്റെ ഉല്‍ഭവത്തിനു കാരണവുമായി .എന്നാല്‍ ചൈനക്കാര്‍ വീണ്ടും ചിന്തിച്ചു. എന്ത് കൊണ്ട് വെള്ളത്തിനടിയിലായ ആ പഴയ നഗരത്തെ ഒരു വിനോദ സഞ്ചാര മേഖലയാക്കി കൂടാ എന്ന് .ആ ചിന്തയാണ് ഇന്ന് ഈ അണ്ടര്‍വാട്ടര്‍ സിറ്റി എന്ന അത്ഭതത്തിന് കാരണമാകുന്നത് .ലോകത്ത് തന്നെ ആദ്യമായി നടപ്പില്‍ വരുത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് ലോകം.