ആരുമറിയാതെ ശത്രുപാളയത്തില്‍ കടന്നുകയറാം, കൊതുകിന്റെ വലിപ്പമുള്ള ഡ്രോണ്‍ അവതരിപ്പിച്ച് ചൈന

ആരുമറിയാതെ ശത്രുപാളയത്തില്‍ കടന്നുകയറാം, കൊതുകിന്റെ വലിപ്പമുള്ള ഡ്രോണ്‍ അവതരിപ്പിച്ച് ചൈന

ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാന്‍ കഴിവുള്ളതാണ് ഈ ഡ്രോണ്‍. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഈ സ്‌പൈ മൊസ്‌കിറ്റോയെ ഉപയോഗിക്കാം.

സയന്‍സ് ഫിക്ഷന്‍ സിനിമകളിലും ഹോളിവുഡ് ആക്ഷന്‍ സിനിമകളിലുമെല്ലാം ഇത്തരം ഡ്രോണുകള്‍ കണ്ടിട്ടുണ്ടാകാം. മഞ്ഞ നിറത്തിലുള്ള രണ്ട് ചിറകുകളും കറുത്ത കനം കുറഞ്ഞ ബോഡിയുമാണ് ഡ്രോണിനുള്ളത്. മൂന്ന് നേര്‍ത്ത കാലുകളുമുണ്ട്. ശാസ്ത്രജ്ഞര്‍ ഉപകരണം വിരലുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എളുപ്പത്തിൽ കണ്ടെത്താനാവില്ല എന്നതാണ് ഈ രഹസ്യ നിരീക്ഷണ ഉപകരണത്തിന്റെ സവിശേഷത.

അതേസമയം വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ കുറ്റവാളികള്‍ ഇത് പ്രയോജനപ്പെടുത്തിയേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ബ്ലാക്ക് മിറര്‍ എന്ന ടെലിവിഷന്‍ ഷോയില്‍ സമാനമായ റോബോട്ടിക് പ്രാണികളെ ആളുകളെ കൊല്ലുന്നതിനായി ഉപയോഗിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഹേറ്റഡ് ഇന്‍ ദി നേഷന്‍ എന്ന പരിപാടിയിലും റോബോട്ടുകളെ മാരകായുധമായി ഉപയോഗിക്കപ്പെടുന്നത് ചിത്രീകരിച്ചിട്ടുണ്ട്.

നിരുപദ്രവകരമായ ഉപകരണമായി തോന്നാമെങ്കിലും ചൈന അവതരിപ്പിച്ച ഈ ഡ്രോണ്‍ വളരെ അപകടകാരിയായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ് .

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു