ബിയജിംങ്: പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് നടത്തിയ മകന്‍റെ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുന്നു. പിതാവിന്റെ അസ്ഥികൾ ഒരു വിരിപ്പിൽ നിരത്തി വച്ച് അതിനൊപ്പം നഗ്നനായി കിടന്നായിരുന്നു ഫോട്ടോഷൂട്ട്. ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്‍റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലും ശനിയാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു.
മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്. സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദം വാങ്ങിയ ശേഷം സജിയുടെ ഭാര്യ ലിന്‍ ഷാനാണ് ഇത്തരത്തില്‍ നഗ്‌ന ചിത്രങ്ങളെടുത്തത്.
അച്ഛന്റെ അസ്ഥിക്കൾക്കൊപ്പം കിടക്കുമ്പോൾ താൻ അച്ഛനുമായി ഒരുപാട് അടുക്കുകയും, തന്റെ ഉള്ളിലെ വികാരങ്ങളെല്ലാം അച്ഛനുമായി തുറന്നു പങ്കുവയ്ക്കാൻ കഴിഞ്ഞുവെന്നും സുജി തുറന്നു പറഞ്ഞു.അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ തീര്‍ത്തും നഗ്‌നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. തികച്ചും നഗ്‌നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതും. ലിവര്‍ കാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു. അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു” – സുജി പറയുന്നു.
സജിയുടെ ഈ ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ ഇതിനെ അനുകൂലിച്ചതും ചിലർ രംഗത്ത് വരുന്നുണ്ട്. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് സുജിയുടെ വെയ്ബോ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ഏതാണ്ട് 28 മില്യണ്‍ പേരാണ് ഈ ഫോട്ടോകള്‍ കണ്ടിരിക്കുന്നത്.
യഥാര്‍ത്ഥ ആര്‍ടിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ല എന്നാണ് വിമർശനത്തിന് നേരെയുള്ള സുജിയുടെ മറുപടി.