നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ട് യുവാവ്; കിടിലൻ ചിതങ്ങൾ തിരിച്ചയച്ച് ഗായിക ചിന്മയി

നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാൻ  ആവശ്യപ്പെട്ട് യുവാവ്;   കിടിലൻ ചിതങ്ങൾ തിരിച്ചയച്ച്  ഗായിക ചിന്മയി
Chinmayi_Sripaada_500x500

ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവര്‍ക്കെതിരെ ശക്തമായ  മീ ടൂ  ആരോപണവുമായി രംഗത്തുവന്ന ഗായികയാണ് ചിന്മയി അതിന്റെ പേരില്‍ സിനിമാ രംഗത്ത് ഒട്ടനവധി തിരിച്ചടികൾ  ചിന്മയിക്ക്  നേരിടേണ്ടിവന്നെങ്കിലും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി.

ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. ഇതിന്റെ  തെളിവെന്നോണം കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിന്‍മയി പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍.

നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്‍മയിക്ക് സന്ദേശം അയച്ചു. സന്ദേശത്തിന് ചിന്‍മയി നല്ല കിടിലൻ മറുപടിയും കൊടുത്തിട്ടുണ്ട്. ന്യൂഡ് ലിപ്സ്റ്റികുകളുടെ ചിത്രം അയച്ചു കൊടുത്താണ് ചിന്‍മയി അയാളുടെ ഞരമ്പുരോഗം തീർത്തത്.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ  ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. എന്നാൽ ഇത് നിഷേധിച്ചതോടെ തന്റെ സിനിമ കരിയർ  അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.  പിന്നാലെ നടൻ രാധ രവിക്കെതിരെയും ചിന്മയി ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Read more

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്