കൊച്ചി വിമാനത്താവളത്തില്‍ പുതിയ 'ചിത്രശലഭ ' റസ്റ്റോറന്റ്

കൊച്ചി വിമാനത്താവളത്തില്‍ പുതിയ 'ചിത്രശലഭ ' റസ്റ്റോറന്റ് ആരംഭിച്ചു.  ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഈ ഭക്ഷണശാലയില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്ന മിക്കവാറും എല്ലാ വിഭവങ്ങളും  ലഭിക്കും.  രാജ്യാന്തര ടെര്‍മിനലായ ടി 3 യുടെ മുന്‍വശത്തതാണ് ഭക്ഷണ ശാല സ്ഥിതി ചെയ്യുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ പുതിയ 'ചിത്രശലഭ ' റസ്റ്റോറന്റ്
Butterfly-Restaurant

കൊച്ചി വിമാനത്താവളത്തില്‍ പുതിയ 'ചിത്രശലഭ ' റസ്റ്റോറന്റ് ആരംഭിച്ചു.  ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഈ ഭക്ഷണശാലയില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്ന മിക്കവാറും എല്ലാ വിഭവങ്ങളും  ലഭിക്കും.  രാജ്യാന്തര ടെര്‍മിനലായ ടി 3 യുടെ മുന്‍വശത്തതാണ് ഭക്ഷണ ശാല സ്ഥിതി ചെയ്യുന്നത്.

12,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഭക്ഷണശാല മൂന്നേമുക്കാല്‍ കോടിയോളം രൂപ ചെലവിട്ടാണ് പണികഴിപ്പിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് ഒരുമിച്ച് ഈ റെസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.ആധുനിക ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സിയാലാണ് നല്‍കിയത്. വളരെ കുറച്ച് വാടക വാങ്ങി പരമാവധി ആനുകൂല്യം ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ടെന്‍ഡര്‍ വിളിച്ച് നടത്തിപ്പുകാരെ കണ്ടെത്തിയത്.

അതേസമയം വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണായിരത്തോളം ജീവനക്കാര്‍ക്ക് തുച്ഛമായ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ കഴിയും. യാത്രക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും താരതമ്യേന കുറഞ്ഞ ചെലവില്‍ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്