സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും

Share
സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്ക് ഇന്നും ജാമ്യമില്ല. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടി. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെയാണ് ഇരുവരെയും ഇന്ന് ഹാജരാക്കിയത്. ഒക്ടോബർ 14ന് ഇരുവരെയും ആദ്യം അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

അടുത്തിടെ നിയുക്ത പ്രതിഷേധ സ്ഥലമെന്ന പദവി ഒഴിവാക്കപ്പെട്ട ഡൽഹിയിലെ ജന്തർമന്തറിൽ പൂട്ടിയ ഗേറ്റുകൾ ചാടിക്കടന്ന് പ്രവേശിച്ചതിനാണ് അവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 13ന് അവരെ കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും തിഹാർ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി നേതാക്കൾ ഒക്ടോബർ 13ന് രാവിലെ ജന്തർമന്തറിലെത്തിയത്. ത്രിവർണ പതാകയും കയ്യിലേന്തിയാണ് സിജെപി നേതാക്കൾ ജന്തർമന്തറിലെത്തിയത്. "ഗ്യാനേഷ് കുമാർ രാജിവയ്ക്കണം, നിങ്ങൾക്ക് രാജിവച്ചേ മതിയാകൂ," എന്നീ മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തിയത്.

Read more

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

സാൻ ഫ്രാൻസിസ്കോ: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റി

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരു