മുഹമ്മദ് റിയാസിനെതിരായ കേസ്; ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED

Share
മുഹമ്മദ് റിയാസിനെതിരായ കേസ്; ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ED കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED. ഇതിനായി ലെറ്റേഴ്സ് റൊഗറ്റോറി കൈമാറും. ദുബായിലെ പണമിടപാട് സമ്പന്ധിച്ച് വിവരങ്ങൾ അന്വേഷിച്ച് കൈമാറാനാണ് LR നൽകുന്നത്. കൊച്ചി PMLA കോടതി അനുമതിവാങ്ങിയ ശേഷമായിരിക്കും നടപടി. അനധികൃത സ്വത്ത് സമ്പാദനം, വിദേശപണമിടപാട് എന്നിവയിലാണ് മുഹമ്മദ് റിയാസിനെതിരെ നിലവിലെ ഇ.സി.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇതിന് എക്സാലോജിക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ഇ.സി.ഐ.ആര്‍ കേസുകളാണുള്ളത്. സി.എം.ആര്‍.എല്‍-എക്സാലോജിക് മാസപ്പടിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്.ഐ.ടി) വിജിലന്‍സ് ഡയറക്ടര്‍ ഔദ്യോഗികമായി രൂപവത്കരിച്ച് ഉത്തരവിട്ടിട്ടുണ്ട്.

വിജിലന്‍സ് ആസ്ഥാനത്തെ ഡി.ഐ.ജി തോംസണ്‍ ജോസിനാണ് ഈ സമഗ്രമായ അന്വേഷണത്തിന്റെ മുഴുവന്‍ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുള്ളത്. പിണറായി വിജയന്‍ ഒന്നാം പ്രതിയായ കേസിന്റെ അന്വേഷണം തിരുവനന്തപുരം സ്പെഷല്‍ യൂനിറ്റ് എസ്.പി ഇ.എന്‍ സുരേഷിനാണ് നല്‍കിയിരിക്കുന്നത്. അതേസമയം, പി.എ. മുഹമ്മദ് റിയാസിന്റെ കേസിന്റെ അന്വേഷണ ചുമതല വിജിലന്‍സ് കോഴിക്കോട് സ്പെഷല്‍ സെല്‍ എസ്.പി ബാലകൃഷ്ണനാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാന ഡി.ജി.പിക്ക് ഇ.ഡി കൈമാറിയ ഔദ്യോഗിക കത്ത് പ്രകാരം രണ്ടു കാലഘട്ടങ്ങളിലായി നടന്ന വ്യത്യസ്ത സാമ്പത്തിക ആരോപണങ്ങളായതിനാലാണ് വിജിലന്‍സ് ഇത്തരത്തില്‍ രണ്ടു കേസുകള്‍ വെവ്വേറെ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ എഫ്.ഐ.ആറുകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Read more

20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണ്, 55 വയസിലും ഞാൻ അവിടെത്തന്നെ: സെയ്ഫ് അലി ഖാൻ

20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണ്, 55 വയസിലും ഞാൻ അവിടെത്തന്നെ: സെയ്ഫ് അലി ഖാൻ

ബോളിവുഡിലെ സൂപ്പർതാരമാണ് സെയ്ഫ് അലി ഖാൻ. രണ്ട് വിവാഹങ്ങളിലായി താരത്തിന് നാല് മക്കളുമുണ്ട്. മക്കളുടെ പാരന്‍റ്സ് മീറ്റിങ്ങിൽ പങ്കെ

സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും

സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്ക് ഇന്നും ജാമ്യമില്ല. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദി