ലോകം മഹാ വിപത്തിലേയ്ക്ക്; സമുദ്രത്തിന്‍റെ നിറം മാറുമെന്ന് ഗവേഷകർ

0

സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറാൻ പോകുകയാണെന്ന് ഗവേഷകർ. ഇത് ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെയോ അതിന് മുൻപോ സംഭവിച്ചേക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. സമുദ്രത്തിലെ രാസപ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനങ്ങളാണ് നിറം മാറ്റത്തിന് കാരണമെന്ന് ഗവേഷകർ പറയുന്നു. സമുദ്രതാപനില ഉയർന്നത് കാരണം ഫൈറ്റോപ്ലാങ്ക്തണ്‍ എന്ന വസ്തുവിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകളാണ് സമുദ്രത്തിന്‍റെ നിറം മാറ്റത്തിന് കാരണം.
സമുദ്രത്തിലെ ആഹാര ശൃംഖലയിൽ ആദ്യത്തെ കണ്ണിയാണ് ഫൈറ്റോപ്ലാങ്ക്തണുകൾ‍. അതുകൊണ്ട് തന്നെ, ഈ വ്യതിയാനങ്ങള്‍ സമുദ്രജീവികളുടെ ആവാസ വ്യവസ്ഥയില്‍ സാരമായി ബാധിച്ചേക്കും.
ചൂട് കൂടുതലുള്ള പ്രദേശത്ത് ഫൈറ്റോപ്ലാങ്ക്തണിന്‍റെ എണ്ണം കുറയുകയും അവിടെ നീല നിറം കാണപ്പെടുകയും ചെയ്യും. അതേസമയം സമുദ്ര താപനില കുറവുള്ള പ്രദേശത്ത് ഫൈറ്റോപ്ലാങ്ക്തണ്‍ കൂടുതലായി കാണപ്പെടുകയും, ഇവിടം പച്ച നിറത്തില്‍ ദൃശ്യമാകുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ധ്രുവപ്രദേശത്ത് മാത്രമാകും പച്ച നിറമുള്ള സമുദ്രങ്ങള്‍ അവശേഷിക്കാന്‍ സാധ്യതയെന്നാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്.