പാര്‍ലെ ജി മുബൈ ഫാക്ടറി അടച്ചു പൂട്ടി

പാര്‍ലെ ജി മുബൈ ഫാക്ടറി അടച്ചു പൂട്ടി
DSCN1389

ഒരുകാലത്ത് ഇന്ത്യയുടെ വിരുന്നു മുറികളും, അടുക്കളയിലെ പലഹാര പാത്രങ്ങളും അടക്കിവാണ ഒരു ബിസ്ക്കറ്റുണ്ട്. ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ സമ്മാനിച്ച പാല്‍ലെ ജി ബിസ്ക്കറ്റുകള്‍.  മറ്റ് ബിസ്കറ്റുകള്‍ വിപണിയില്‍ നിന്ന് നിറഞ്ഞതോടെ  ആ പാര്‍ലെ ജി കാലം എങ്ങോ മറഞ്ഞു. എങ്കിലും ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആ പാക്കറ്റ് കാണുമ്പോള്‍ എന്തൊക്കെയോ ഗൃഹാതുരതകള്‍ നമ്മെ ഒരു നിമിഷത്തേക്കാണെങ്കിലും തേടി വരാറുണ്ട്. എന്നാല്‍ പാര്‍ലെ-ജിയുടെ മുംബൈയിലുള്ള ബിസ്‌ക്കറ്റ് ഫാക്ടറി അടച്ചുപൂട്ടി. ലാഭകരമല്ലാതായതോടെയാണ് കമ്പനിയുടെ തുടക്കം മുതലുള്ള ഫാക്ടറി അടച്ചു പൂട്ടിയത്. 87 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെ ജി കമ്പനി ചൗഹാന്‍ കുടുംബമാണ് നോക്കിനടത്തുന്നത്.

1939ലാണ് പാര്‍ലെ ജി ബിസ്ക്കറ്റുകള്‍ ഇന്ത്യ കഴിച്ച് തുടങ്ങിയത്. 60 ലക്ഷത്തോളം ഒൗട്ട് ലെറ്റുകള്‍ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. ബിസ്ക്കറ്റ് വിപണിയല്‍ 40 ശതമാനവും പാര്‍ലെജിയുടെ കയ്യിലുംമാരുന്നു. ദിവസേനെ 400 മില്യണ്‍ പാര്‍ലെ ജി ബീസ്കറ്റുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ മത്സരം വര്‍ദ്ധിച്ചതോടെ ഇതിന്  പിടിച്ച് നില്‍ക്കാനായില്ല. 300 ജോലിക്കാരായിരുന്നു അവസാന കാലത്ത് ഇപ്പോള്‍ പാര്‍ലെജിയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം വിആര്‍എസ് എടുത്തു. നഷ്ടം വര്‍ദ്ധിച്ചതോടെ കുറച്ച് നാളായി ഉത്പാദനം കുറച്ച് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ബ്രിട്ടാനിയ ആയിരുന്നു പാര്‍ലെജിയുടെ എതിരാളി.

Read more

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സ്വർണ്ണ അധ്യായം കുറിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ ആദ്

"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് ആരോപിക്കുന്ന പ്രധാ