‘സംസ്ഥാനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യന്‍’; വിമര്‍ശനവുമായി മുഖ്യമന്ത്രി

‘സംസ്ഥാനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യന്‍’; വിമര്‍ശനവുമായി മുഖ്യമന്ത്രി
Governor-cm-pinarayi-vijayan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യനാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുടയിലെ നവകേരള സദസിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സെനറ്റ് നിയമനമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതിന് കാരണമാകുന്നത്. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന തരത്തിലേക്ക് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ മാറുന്നുവെന്നും അദ്ദേഹത്തിന് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍വകലാശാല നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ നിയമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനം സംഘപരിവാര്‍ കൊടുത്തതല്ലെന്ന് ഓര്‍ക്കണമെന്നും കേരള നിയമസഭ ഒന്നടങ്കം തീരുമാനിച്ചാണ് ചാന്‍സലാറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിനുള്ള പട്ടിക എവിടെ നിന്ന് ലഭിച്ചന്നെും ഇതിന് പിന്നില്‍ ആര്‍എസ്എസ് ഇടപെടലുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി