ജോലിക്ക് ശേഷം ഇനി അല്‍പം ഉല്ലാസം; സംസ്ഥാനത്ത് പബ്ബുകൾ പരിഗണനയിൽ: മുഖ്യമന്ത്രി

ജോലിക്ക് ശേഷം  ഇനി അല്‍പം ഉല്ലാസം; സംസ്ഥാനത്ത് പബ്ബുകൾ പരിഗണനയിൽ: മുഖ്യമന്ത്രി
image

തിരുവനന്തപുരം:  സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും പ്രവർത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെപ്പോലെയുള്ളവർക്ക്  ജോലിക്കു ശേഷം അൽപം ഉല്ലസിക്കണമെന്നു തോന്നിയാൽ അതിനു സൗകര്യമില്ലെന്നു പരാതിയുണ്ടെന്നും ഈ സാഹചര്യത്തിൽ പബ്ബുകൾ പരിഗണിക്കുമെന്നും പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ബിവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു