കോവിഡ് ആശങ്കയിൽ കേരളം: ഇന്ന് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്‌; സമ്പര്‍ക്കം വഴി 481 പേര്‍ക്ക്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതുവരെ 10,275 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ച 722ൽ 339 കേസുകളും തിരുവനന്തപുരത്താണ്.

ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്നു വന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 62 പേര്‍. സമ്പർക്കം 481. അതിൽ ഉറവിടം അറിയാത്തത് 34. 12 ആരോഗ്യപ്രവര്‍ത്തകര്‍ , 5 ബിഎസ്എഫ് ജവാന്മാര്‍ , 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 228 പേര്‍ രോഗമുക്തി നേടി, രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍ നിന്നും എത്തിയതാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 1,60,052 സാംപിളുകൾ പരിശോധിച്ചു. 183900 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 5372 പേരാണ്. ഇതുവരെ ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 85,767 സാംപിളുകൾ സേഖരിച്ചു. അതിൽ 81,543 എണ്ണം നെഗറ്റീവ്. സംസ്ഥാനത്തെ ഹോട്സ്പോട്ട് 271. 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. ആകെ 84 ക്ലസ്റ്ററുണ്ട്.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

  • തിരുവനന്തപുരം–339
  • കൊല്ലം–42
  • പത്തനംതിട്ട–39
  • കോട്ടയം–13
  • ആലപ്പുഴ–20
  • ഇടുക്കി–26
  • എറണാകുളം–57
  • തൃശൂർ–32
  • പാലക്കാട്–25
  • മലപ്പുറം–42
  • കോഴിക്കോട്–33
  • വയനാട്–13
  • കണ്ണൂർ–23
  • കാസർകോട്– 18

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

  • തിരുവനന്തപുരം–1
  • കൊല്ലം–17
  • പത്തനംതിട്ട–18
  • കോട്ടയം–7
  • ആലപ്പുഴ–13
  • ഇടുക്കി–6
  • എറണാകുളം–7
  • തൃശൂർ–8
  • പാലക്കാട്–72
  • മലപ്പുറം–37
  • കോഴിക്കോട്–10
  • വയനാട്–1
  • കണ്ണൂർ–8
  • കാസർകോട്– 23

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്