കിലോയ്ക്ക് 25,000 രൂപ വില വരുന്ന ഈ കാപ്പിക്കുരു നിര്‍മ്മിക്കുന്ന രീതി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും. കാരണം ഇത് നിര്‍മ്മിക്കുന്നത് വെരുകിന്റെ കാഷ്ടത്തില്‍ നിന്നാണ്. അതെ സംഭവം സത്യമാണ്. വെരുക് തിന്നുന്ന കാപ്പിക്കുരുവില്‍ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. വെരുകിന്റെ കാഷ്ടം ശേഖരിച്ച ശേഷം അതുമായി ചേര്‍ത്താണ് പ്രത്യേക കാപ്പിക്കുരു തയ്യാറാക്കുന്നത്.
കൂടുതല്‍ പോഷകഗുണമുള്ളതാകുന്നു എന്നതാണ് ഈ കാപ്പിക്കുരുവിന്റെ വില കൂട്ടുന്നത്. ഇത്തരം കാപ്പിക്കുരു നിര്‍മ്മിക്കുന്നതിനുള്ള ചെലവ് തന്നെയാണ് ഇതിന്റെ വില കൂട്ടുന്നതും. എന്നാല്‍ ഈ വെരുക് കാപ്പിയ്ക്ക് ആരാധകര്‍ അങ്ങ് ഗള്‍ഫിലും യൂറോപ്പിലും ഏറെയാണ്. അതുകൊണ്ട് തന്നെ ഇതിന് വില വിദേശത്ത് കിലോയ്ക്ക് 20,000 മുതല്‍ 25,000 വരെയാണ്. കാപ്പിയുടെ പ്രധാന കേന്ദ്രമായ കര്‍ണാടകയിലെ കുടകിലാണ് ഇതിന്റെ വ്യാപകമായ നിര്‍മ്മാണം നടക്കുന്നത്. പഴുത്ത കാപ്പിക്കുരുവിന്റെ തൊലി മാത്രമാണ് സാധാരണഗതിയില്‍ വെരുകകുള്‍ തിന്നുന്നത്. ഇത് വിഴുങ്ങുന്ന കുരുവിലേക്ക് വയറ്റിനുള്ളിലെ ചില പ്രോട്ടീനുകള്‍ കൂടി കലര്‍ന്ന കാപ്പിക്കുരുവാക്കി മാറ്റും.