കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം: ഭാരോദ്വഹനത്തിൽ ചരിത്രം കുറിച്ച് ജെറമി

Share

ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിന്നുംഗയാണു സ്വന്തം നേടിയത്. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർ‍‍ഡോടെയാണു സ്വർണ നേട്ടം. 300 കിലോ ഭാരമാണ് ജെറമി ആകെ ഉയർത്തിയത്.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം മെ‍ഡലാണിത്. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവാണ് 19 വയസ്സുകാരനായ ജെറമി. ഇതേയിനത്തിൽ സമോവയുടെ വൈഭവ നെവോ വെള്ളിയും നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോഫിയ വെങ്കലവും നേടി.

വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയിരുന്നു. പുരുഷൻമാരുടെ 55 കിലോ ഗ്രാം വിഭാഗത്തി‌ൽ സങ്കേത് സർഗർ വെള്ളിയും 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടി. 55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിട്ടുണ്ട്.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ