ട്രംപ് വന്നു ,മലേഷ്യന്‍ റിന്ഗ്ഗിറ്റ് കൂപ്പുകുത്തുന്നു

ട്രംപ് വന്നു ,മലേഷ്യന്‍ റിന്ഗ്ഗിറ്റ് കൂപ്പുകുത്തുന്നു
ringgit-malaysia

കൊലാലംപൂര്‍ : ഒരാഴ്ചയ്ക്കുള്ളില്‍ 5% വരെ വിലയിടിഞ്ഞ മലേഷ്യന്‍ റിന്ഗ്ഗിറ്റ് അമേരിക്കന്‍ ഡോളറിനെതിരെ 4.41 എന്ന നിലയിലേക്ക് കൂപ്പുകുത്തി.അപ്രതീക്ഷിതമായി അമേരിക്കന്‍ ഇലക്ഷനില്‍ ട്രംപിന്റെ വിജയമാണ് മലേഷ്യന്‍ കറന്‍സിയെ സാരമായി ബാധിച്ചത് .കറന്‍സിയെ രക്ഷിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടലുകള്‍ നടത്തിതുടങ്ങി.

ട്രംപ് ഭരണത്തിലെത്തിയാല്‍ ഫ്രീ ട്രേഡ് നിര്‍ത്തലാക്കുമെന്ന ഭയമാണ് മലേഷ്യന്‍ റിന്ഗ്ഗിറ്റിന് വിനയായത് .കയറ്റുമതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മലേഷ്യയുടെ സമ്പദ് വ്യവസ്ഥയെ അത്തരത്തിലൊരു നീക്കം കാര്യമായി ബാധിക്കുമെന്നത് വിപണിയില്‍ നിഴലിച്ചു .

റിന്ഗ്ഗിറ്റ് വിലയിടിഞ്ഞതിനെ തുടര്‍ന്ന് ജനജീവിതം കൂടുതല്‍ ദുരിതത്തിലായി .ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വിലയുയരുന്ന അവസ്ഥയാണ്‌ നിലവില്‍ .അതോടൊപ്പം വിദേശതൊഴിലാളികള്‍ ധാരാളമുള്ള മലേഷ്യയിലേക്ക് തൊഴിലാളികളെ ലഭിക്കാന്‍ ചെലവേറും .നാണയപ്പെരുപ്പം വര്‍ദ്ധിക്കുകയും സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിസഹായരായി നോക്കി നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി സംഭവിക്കുന്നത്‌.ചൈനയുമായുള്ള മലേഷ്യന്‍ വ്യാപാരബന്ധവും പ്രതീക്ഷരീതിയിലുള്ള ഫലം ചെയ്യുന്നില്ല .

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ