ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തുന്ന രീതിയില്‍ പരസ്യം നിര്‍മിച്ച ഷോപ്പിങ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ശ്രീകൃഷ്ണന്‍ മിന്ത്രയില്‍ നിന്നും നീളമുള്ള ഒരു സാരി ഓര്‍ഡര്‍ ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാപഹാരവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍, തങ്ങള്‍ അത്തരത്തിലൊരു പരസ്യം ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി മിന്ത്ര രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ ആര്‍ട്ടിസ്റ്റിക് ഗ്രൂപ്പായ സ്‌ക്രോള്‍ഡ്രോള്‍ തങ്ങളാണ് ഇതിന് പിന്നിലെന്നും മതവികാരം വ്രണപ്പെട്ടതിന് ക്ഷമ ചോദിക്കുന്നതായി അറിയിച്ചു.