ഒടുവിൽ കൊറോണയെ കൊറോണ പിടികൂടി; ബിയര്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി

Share

മെക്‌സിക്കോ സിറ്റി: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് മെക്‌സിക്കന്‍ നിര്‍മ്മാണ  കമ്പനി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചു. .

കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 30 വരെ അവശ്യസേവനങ്ങളൊഴികെ ഏല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള മെക്‌സിക്കന്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.  ലോകത്ത് ഏറ്റവുമധികം കയറ്റുമതിയുള്ള ബ്രാന്‍ഡ് ആണ് കൊറോണ.

നിലവില്‍ ഉതപാദനം വളരെ കുറച്ചിരിക്കുകയാണെന്നും വരുംദിവസങ്ങളില്‍ ബിയറിന്റെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. മെക്‌സിക്കോയിലെ മറ്റ് പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ ഹൈനെകെന്‍ – ടെകേറ്റ്, ഡോസ് ഇക്വിസ് എന്നിവയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചിരുന്നു.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് മീമുകളിലും ട്രോളുകളിലുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് കൊറോണ ബിയര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊറോണ ബിയറിന്റെ ഉപഭോക്താക്കള്‍ ബിയറുപയോഗം നിര്‍ത്തിയതായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ 40 ശതമാനം കുറവ് വന്നതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്രൂപോ മോഡലോ ഇത് നിഷേധിച്ചിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ