സംസ്ഥാനത്ത് രണ്ട് പേര്‍ക്കുകൂടി കൊറോണ; 4180 പേര്‍ നിരീക്ഷണത്തിൽ

Share

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍നിന്നെന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ്  വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളേജിലും തൃശ്ശൂര്‍ സ്വദേശിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 4,180 പേര്‍ നിരീക്ഷണത്തിലാണ്. ഇതിൽ 3,910 പേർ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമുണ്ട്.1,337 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 953 ഫലങ്ങളും നെഗറ്റീവാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സാംപിൾ പരിശോധന ആരംഭിച്ചു. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 33 പേർക്ക് രോഗം ഇല്ലെന്നു കണ്ടെത്തി. 4,701 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. 900 പേർ പുതുതായി നിരീക്ഷണ പരിധിയിലുണ്ട്. ജനങ്ങൾ പൊതുവെ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാനാകില്ലെന്നും പ്രതിരോധ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Read more

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ബെയ്ജിങ്: ചൈനയിലെ ബഹിരാകാശ സഞ്ചാരി പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ ചൈനീസ്

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ്

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം