കേരള പൊലീസ് അക്കാദമിയിൽ നായകളെ വാങ്ങിയതിൽ ക്രമക്കേട്

കേരള പൊലീസ് അക്കാദമിയിൽ നായകളെ വാങ്ങിയതിൽ ക്രമക്കേട്
dog-squad.1.2254505

തിരുവനന്തപുരം: പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻഡന്റ് എഎസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നായകൾക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുതകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കെഎപി മൂന്നാം ബറ്റാലിയന്‍റെ അസിസ്റ്റന്‍റ് കമാണ്ടന്‍റായ എസ് എസ് സുരേഷിനെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡോഗ് സ്ക്വാഡിലെ നോഡല്‍ ഓഫീസര്‍ കൂടിയാണ് സുരേഷ്. സംസ്ഥാന വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നു. അനുതി നല്‍കുകയും ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു എന്നും ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ