മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

0

സാൻ ജോസ്: യുഎസ് നാടു കടത്തുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കോസ്റ്റാറിക്കയിൽ എത്തിക്കും. അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയാറാണെന്ന് കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്. ഇതു പ്രകാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 200 കുടിയേറ്റക്കാരുമായുള്ള വിമാനം കോസ്റ്റാറിക്കയിലേക്ക് പുറപ്പെട്ടു. ഇത്തവണ കൊമേഴ്സ്യൽ വിമാനത്തിലാണ് യുഎസ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. മധ്യ ഏഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണ് വിമാനത്തിലുള്ളത്. കുടിയേറ്റക്കാർക്ക് സ്വന്തം നാടുകളിലേക്ക് എത്താനുള്ള പാലമായി കോസ്റ്റാറിക്ക പ്രവർത്തിക്കുമെന്ന് കോസ്റ്റാറിക്കൻ‌ പ്രസിഡന്‍റ് റോഡ്രിഗോ ചാവ്സ് റോബിൾസ് അറിയിച്ചിട്ടുണ്ട്.

കോസ്റ്റാറിക്കയിലെത്തിക്കുന്ന കുടിയേറ്റക്കാരെ ആദ്യം താത്കാലിക കേന്ദ്രത്തിലേക്കും അവിടെ നിന്നും സ്വന്തം നാടുകളിലേക്കും മാറ്റും. നിലവിൽ ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനമാണ് യുഎസിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്. ആദ്യത്തെ മൂന്നു ബാച്ചുകളെയും സൈനിക വിമാനങ്ങളിൽ കൈകളിൽ വിലങ്ങണിയിച്ചാണ് എത്തിച്ചത്.

ഇതു വൻ വിവാദമായി മാറിയിരുന്നു. ഇതു വരെ 332 ഇന്ത്യക്കാരെയാണ് യുഎസ് തിരിച്ചയച്ചിരിക്കുന്നത്. പാനമ, ഗ്വാട്ടിമല എന്നിവരും പുറത്താക്കുന്ന കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.