ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം ഏതെന്ന് അറിയാമോ?; വില കേട്ടോളൂ 23 ലക്ഷം

0

 

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പൊതുവേ കാശ് പോകുന്നത് ഓര്‍ത്ത്‌ വിഷമിക്കത്തവര്‍ ആണ് അധികവും .ഇഷ്ടഭക്ഷണത്തിനു വില ഒരല്‍പം കൂടിയാലും അതുകൊണ്ട് തന്നെ നമ്മള്‍ അത് സാരമില്ല എന്നും  കരുതാറുമുണ്ട് .എന്നാല്‍  23 ലക്ഷം മുടക്കി ഇഷ്ടഭക്ഷണം കഴിക്കുന്നതിനു കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?

കേവിയാർ എന്ന ഒരു തരം മീനിന്റെ മുട്ടയാണ്‌ ഈ പറഞ്ഞ വിലയ്ക്ക് കിട്ടുന്നത് . ഇറാനിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ‘കടൽ കൂരി’ മീനിന്റെ മുട്ടകൾ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ്‌ ഇത്.ഇവ കാസ്‌പിയാൻ കടലിലും കരിങ്കടലിലും മാത്രം കാണപ്പെടുന്ന ചിലയിനംമത്സ്യങ്ങളാണ്. പൊതുവെ നാലുതരം മത്സ്യങ്ങളുടെ മുട്ടകൾ മാത്രമാണ് കേവിയാർ എന്ന് വിളിക്കപ്പെടുന്നതെങ്കിലും ഇതിൽ തന്നെ ബെലുഗ (Beluga) എന്ന ഇനം മത്സ്യത്തിന്റെ കേവിയാർ ആണ്‌ വിപണിയിൽ ഏറ്റവും ഉയർന്ന വിലയുള്ളതും വളരെ അപൂർവ്വമായി കിട്ടപ്പെടുന്നതും. ഈ ബെലുഗ ഏറ്റവും കൂടുതലുണ്ടാവുന്നത് ഇറാനിയൻ തീരങ്ങളിലാണ്. ബെലുഗ യെ കൂടാതെ, സ്റ്റെർലറ്റ്‌, ഒസ്സട്‌റ, സെവ്‌റുഗ എന്നീ ഇനം സ്റ്റർഗ്ഗ്യോൻ മത്സ്യങ്ങൾ മാത്രമാണ് കേവിയാർ നമുക്ക്‌ നൽകുന്നത്‌.

ഇറാനിനെ കൂടാതെ ഖസാക്കിസ്ഥാൻ, റഷ്യ, തുർക്കെമിസ്ഥാൻ, അസർബൈജാൻ രാജ്യങ്ങളിലെ കാസ്‌പിയാൻ തീരങ്ങളിലും ഈ മത്സ്യം കാണപ്പെടുന്നുണ്ട്‌. നമ്മുടെ കുരുമുളക്‌ കുല പോലെ കാണപ്പെടുന്ന കേവിയാർ മുട്ടകൾ അത്യന്തം രുചികരവും പോഷകമൂല്യമുള്ളതുമാണ്‌. അത്‌ കൊണ്ട്‌ തന്നെ വളരെ അപൂർവ്വമായി കാണപ്പെടുന്ന ഇത്തരം മത്സ്യങ്ങളുടെ മുട്ടകൾ വിലപ്പിടിപ്പുള്ളതുമാണ്‌. മുട്ടകൾ പച്ചയോടെയും ശുദ്ധീകരിച്ച്‌ വേവിച്ച ശേഷവും കഴിക്കാറുണ്ട്‌.

ഇരുണ്ട നിറത്തിലുള്ള മുട്ടയേക്കാൾ ഇളം നിറത്തിലും അൽപം വലിപ്പ കൂടുതലുള്ള കേവിയാറിന്ന് ആണ്‌ വിപണിയിൽ കൂടുതൽ ഡിമാന്റ്‌. ഒമേഗ3 കൊണ്ട്‌ സന്പുഷ്ടമായ കേവിയാറിൽ വിറ്റമിൻ എ, ബി12, ഇ, കാത്സ്യവും സെലെനിയവും ഇരുമ്പും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന്ന് പുറമേ ശരീരത്തിന്ന് ഉന്മേഷവും ഓജസ്സും പകരുമെന്ന് കരുതപ്പെടുന്നു.