കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണം; വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികൾ

0

ടെൽ അവീവ്: സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശത്തെ തുടർന്നാണ് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ചത്.

ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് ട്രോളിയിലിരുത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

അയർലൻഡ് ആസ്ഥാനമാക്കിയുള്ള ലോ കോസ്റ്റ് വിമാനക്കമ്പനി റ്യാനയർ എയർലൈൻസിലാണ് ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തത്. കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ തന്നെ 27 ഡോളർ ഫീസ് (2,219.89 രൂപ) അധികം നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിന്‍റെ നിയമം. എന്നാൽ ദമ്പതികൾ ഈ ഫീസ് നൽകിയില്ല. തുടർന്ന് ട്രോളിയിൽ കുട്ടിയുമായി മാതാപിതാക്കൾ ചെക്ക്-ഇന്നിൽ എത്തി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാൽ എയർപ്പോർട്ട് ഇീവനക്കാരിലൊരാൾ ഇത് ഉടനടി ശ്രേദ്ധക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ വൈകിയെത്തിയ ദമ്പതികൾ സുരക്ഷാപരിശോധനയ്ക്ക് പോവുന്നതിന് വേണ്ടിയാണ് കുട്ടിയെ ചെക്ക്-ഇന്നിനടുത്ത് തനിയെ ആക്കി പോയത് എന്നാണ് ബെൽജിയം ദമ്പതികളുടെ വാദം.