കല്പറ്റ: വയനാട്ടില്‍ ദമ്പതിമാർക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. തമിഴ്നാട് സ്വദേശികളായ സ്ത്രീക്കും ഭര്‍ത്താവിനുമാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മർദിച്ചതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
സ്ഥലം കാണാനെത്തിയ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ . അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജീവാനന്ദൻ എന്നയാൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് സൂചന.സംസാരിക്കുന്നതിനിടെ നിനക്കും വേണോ എന്നു ചോദിച്ച് ജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നതു കാണാം. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. ജീവാനന്ദിനോടു യുവതി പ്രതിരോധിച്ചതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണു മർദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.മർദനത്തിനു പിന്നാലെ ദമ്പതികളേയും ജീവാനന്ദനെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നെന്നു സൂചനയുണ്ട്. എന്നാൽ പരാതി നൽകാൻ ദമ്പതികൾ തയാറായില്ല.