ബന്ധുക്കളുടെ എതിര്‍പ്പിനെ മറികടന്ന് അര്‍ധസഹോദരിമാര്‍ വിവാഹിതരായി

ബന്ധുക്കളുടെ എതിര്‍പ്പിനെ മറികടന്ന് അര്‍ധസഹോദരിമാര്‍ വിവാഹിതരായി
varnasi-69-1562223341-391562-khaskhabar

വാരണസി: ബന്ധുക്കളുടെ എതിര്‍പ്പിനെ മറികടന്ന് വാരണസിയിലെ ഒരു കുടുംബത്തിലെ അര്‍ധസഹോദരിമാര്‍ വിവാഹിതരായി. രോഹാനിയയില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് നഗരത്തിലെ ഒരു ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചത്.

കഴിഞ്ഞദിവസമായിരുന്നു സംഭവം. വിവാഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. വിവാഹം നടത്തിത്തരാൻ പെൺകുട്ടികൾ ക്ഷേത്ര പുരോഹിതനോട് ആവശ്യ പെട്ടപ്പോൾ ആദ്യം അയാൾ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം നടത്തിതരാതെ തിരികെപോകില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് പുരോഹിതന്‍ വിവാഹചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കാൻ നിര്ബന്ധിതനാവുകയായിരുന്നു വെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭമറിഞ്ഞ് നിരവധിപേര്‍ ക്ഷേത്ര പരിസരത്തെത്തി വിവാഹം നടത്തികൊടുത്ത കാർമ്മിയെ വിമർശിച്ചു.

കാന്‍പൂരില്‍ നിന്ന് ബന്ധുവീട്ടില്‍നിന്ന് പഠിക്കാനെത്തിയ പെണ്‍കുട്ടിയാണ് അര്‍ധസഹോദരിയെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പെണ്‍കുട്ടികള്‍ വിവാഹിതരായത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു