സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് പേര്‍ക്ക് രോഗമുക്തി

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് ബാധ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആള്‍ വിദേശത്തു നിന്ന് വന്നതാണ്.

കാസര്‍കോട് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്.

67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

രാജ്യത്ത് ആകെ 14,378 പേരാണ് കൊവിഡ് ബാധിതരായുള്ളത്. കൊവിഡ് ബാധിച്ചു മരിക്കുന്നവരില്‍ 75 ശതമാനവും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മരണ നിരക്ക് 3.3 ശതമാനമാണ്. മരിച്ചവരില്‍ 14 ശതമാനം 45 വയസില്‍ താഴെ ഉള്ളവരാണ്. കഴിഞ്ഞ 14 ദിവസമായി കൊവിഡ് ബാധ ഇല്ലാത്ത 22 ജില്ലകള്‍ രാജ്യത്തുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Read more

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്