സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍

Share

സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയെ ക്വാറന്റീനില്‍ പ്രവേശിപിച്ചത്. ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ആണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ്‌ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 7 മുതല്‍ പാചകക്കാരന്‍ അവധിയില്‍ ആയിരുന്നു. പാചകക്കാരന്റെ ഭാര്യക്ക് കോവിഡ് നേരത്തെ സ്ഥിരീകരിച്ചിച്ചിരുന്നു. അവധിയില്‍ ആയിരുന്ന കാലയളവില്‍ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

സുപ്രീം കോടതിയിലെ ഒരു ക്ളാസ് 4 ജീവനക്കാരന് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പടെ നിരവധി കോടതി ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ